സംസ്ഥാനത്തെ 18 തീരദേശ പോലീസ് സ്റ്റേഷനുകളിൽ അടിയന്തിര ഘട്ടങ്ങളിൽ ഉപയോഗിക്കാനായി 26 സാറ്റലൈറ്റ് ഫോണുകൾ ലഭ്യമാക്കിയിട്ടുണ്ട്. ബേക്കൽ തീരദേശ പോലീസ് സ്റ്റേഷനിൽ മൂന്നും പൂവാർ, അർത്തുങ്കൽ, മനക്കക്കടവ്, ബേപ്പൂർ, തലശ്ശേരി, തൃക്കരിപ്പൂർ തീരദേശ പോലീസ് സ്റ്റേഷനുകളിൽ രണ്ടും വിഴിഞ്ഞം, അഞ്ചുതെങ്ങ്, നീണ്ടകര, തോട്ടപ്പള്ളി, ഫോർട്ട് കൊച്ചി, അഴിക്കോട്, പൊന്നാനി, എലത്തൂർ, വടകര, അഴീക്കൽ, കുമ്പള എന്നീ തീരദേശ പോലീസ് സ്റ്റേഷനുകളിൽ ഒന്ന് വീതവും സാറ്റലൈറ്റ് ഫോണുകളാണ് ലഭ്യമാക്കിയിട്ടുള്ളത്. വിവിധ സ്ഥലങ്ങളിലെ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സാറ്റലൈറ്റ് ഫോൺ സംവിധാനം വിനിയോഗിക്കാവുന്നതാണ്.