കോഴിക്കോട് ജില്ലയിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. പുഴ കരകവിഞ്ഞൊഴുകി വെള്ളക്കെട്ട് ഉണ്ടാകുന്ന പലസ്ഥലങ്ങളിലും കേന്ദ്ര സേന, ഫയർഫോഴ്സ് രക്ഷാപ്രവർത്തനം തുടരുന്നു. നേവി സംഘം ജില്ലയിലെത്തി. കോഴിക്കോട് താലൂക്കിൽ 10 അംഗ നേവി സംഘവും 23 അംഗം എൻഡിആർഎഫ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നു.

കൊയിലാണ്ടിയിൽ ഡിഫൻസ് സെക്യൂരിറ്റി കോർപ്സും വടകരയിൽ ബിഎസ്എഫും ഡിഫൻസ് സെക്യൂരിറ്റി കോർപ്സും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നു.ജില്ലയിൽ 213 ക്യാമ്പുകൾ,. 7108 കുടുംബങ്ങൾ, 24458 ആളുകൾ