അഞ്ച് ലോഡ് അവശ്യ വസ്തുക്കൾ കയറ്റിഅയച്ച് കോർപ്പറേഷൻ

യുവജനക്ഷേമ ബോർഡിന്റെ കളക്ഷൻ സെന്റർ ഭാരത് ഭവനിൽ

തിരുവനന്തപുരം കോർപ്പറേഷന്റെ നേതൃത്വത്തിൽ മലപ്പറം, കോഴിക്കോട് എന്നിവിടങ്ങളിലേക്കായി അഞ്ച് ലോഡ് അവശ്യ സാധനങ്ങളാണ് കയറ്റി അയച്ചത്. കോർപ്പറേഷൻ ഓഫീസിലും വഴുതക്കാട് വിമൻസ് കോളേജിലുമായി രണ്ട് കളക്ഷൻ സെന്റുകളിലാണ് കോർപ്പറേഷൻ അവശ്യ വസ്തുക്കൾ ശേഖരിക്കുന്നത്. കോർപ്പറേഷൻ ഓഫീസിലെ കളക്ഷൻ കേന്ദ്രം 24 മണിക്കൂറും പ്രവർത്തിക്കും. മേയർ വി.കെ പ്രശാന്തിന്റെ നേതൃത്വത്തിൽ കോർപ്പറേഷൻ ഉദ്യോഗസ്ഥർ ഇവിടെ സുസജ്ജമാണ്.

യുവജനക്ഷേമ ബോർഡിന്റെ നേതൃത്വത്തിൽ തൈക്കാട് ഭാരത് ഭവനിലും കളക്ഷൻ സെന്റർ പ്രവർത്തിക്കുന്നുണ്ട്. പ്രളയദുരിതാശ്വാസ സഹായം ഇവിടേക്കുമെത്തിക്കാം. വസ്ത്രങ്ങൾ, ഭക്ഷ്യവസ്തുക്കൾ എന്നിവയാണ് അവശ്യം വേണ്ട സാധനങ്ങൾ. നിലവിൽ ശേഖരിച്ച വസ്തുക്കളുമായി ഇന്ന് (ആഗസ്റ്റ് 12) രാവിലെ മലപ്പുറത്തേക്ക് ആദ്യ ലോഡ് പുറപ്പെടും. മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഫ്‌ളാഗ് ഓഫ് ചെയ്യും.