ജില്ലയിൽ മഴ കുറഞ്ഞത് ആശ്വാസമായി. കഴിഞ്ഞ 24 മണിക്കൂറിൽ ജില്ലയിൽ ശരാശരി 15.27 സെന്റിമീറ്റർ മഴ രേഖപ്പെടുത്തി. മാനന്തവാടി താലൂക്കിലാണ് കൂടിയ മഴ. മാനന്തവാടിയിൽ 37 സെന്റിമീറ്റർ മഴ ലഭിച്ചപ്പോൾ വൈത്തിരി, സുൽത്താൻ ബത്തേരി മേഖലകളിൽ യഥാക്രമം ആറ്, 2.8 സെന്റിമീറ്ററിലേക്ക് മഴ ഗണ്യമായി കുറഞ്ഞിട്ടുണ്ട്.
ജില്ലയിൽ 196 ദുരിതാശ്വാസ ക്യാമ്പുകളിലായി 10,077 കുടുംബങ്ങളിലെ 35,878 പേരുണ്ട്. ജില്ലാ ദുരന്ത നിവാരണ അതോറിട്ടിയുടെ കണക്കനുസരിച്ച് 6954 കുട്ടികളും 75 ഗർഭിണികളും 90 ഭിന്നശേഷിക്കാരും ക്യാമ്പുകളിലുണ്ട്.