ആലപ്പുഴ: ജലനിരപ്പുയരുന്ന അടിയന്തിര സാഹചര്യമുണ്ടായാൽ ചെങ്ങന്നൂർ, കുട്ടനാട് ഭാഗങ്ങളിലെ ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിന് പ്രത്യേക പദ്ധതി തയ്യാറായി. പത്തനംതിട്ടയിൽ മഴ കനത്ത സാഹചര്യത്തിൽ ചെങ്ങന്നൂരിൽ ജലനിരപ്പ് ഉയർന്നേക്കാവുന്ന നിലയുണ്ട്. ഇത് കണക്കിലെടുത്ത് അടിയന്തിരമായി ജില്ല കളക്ടർ ഡോ.അദീല അബ്ദുള്ളയുടെ നിർദ്ദേശപ്രകാരം സബ്കളക്ടർ വി.ആർ.കൃഷ്ണതേജയുടെ അധ്യക്ഷതയിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം കളക്‌ട്രേറ്റിൽ ചേർന്നു.

സ്ഥിതിഗതികൾ വിലയിരുത്തിയ യോഗത്തിൽ ചെങ്ങന്നൂരിൽ ജാഗ്രത പാലിക്കാൻ വകുപ്പുതല ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ഏത് അടിയന്തിര സാഹചര്യത്തെയും നേരിടുന്നതിന് സജ്ജമായിരിക്കാൻ ഫയർ ആൻഡ് റസ്‌ക്യൂ, എൻ.ഡി.ആർ.എഫ്, ജലഗതാഗത വകുപ്പ്, റവന്യൂവകുപ്പ്, ഫിഷറീസ് വകുപ്പ് തുടങ്ങിയവയ്ക്ക് നിർദ്ദേശം നൽകി. വെള്ളം ഉയരുന്ന സാഹചര്യത്തിൽ ചെങ്ങന്നൂരിൽ മൂന്നുസ്ഥലങ്ങളിൽ ത്വരിത പ്രതികരണ കേന്ദ്രങ്ങൾ ഒരുക്കും.

ഒഴിപ്പിക്കൽ പദ്ധതിയനുസരിച്ച് ചെങ്ങന്നൂർ, മാന്നാർ, കല്ലിശ്ശേരി എന്നിവിടങ്ങളിൽ മത്സ്യത്തൊഴിലാളികൾ, ഫയർ ജീവനക്കാർ, വള്ളം, വാഹനം, ഇന്ധനം, എന്നിവയെ നിയോഗിച്ചു. ചെങ്ങന്നൂരിൽ ടോറസ് വാഹനവും അഞ്ച് ഫിഷിങ് ബോട്ടുകളും ഫയർ ജീവനക്കാരെയും ഡിങ്കിയും സജ്ജമാക്കിയിട്ടുണ്ട്. എൻ.ഡി.ആർ.എഫ് സംഘം ചെങ്ങന്നൂരിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. മാന്നാറിൽ മുനിസിപ്പൽ സ്റ്റാൻഡിൽ രണ്ട് മത്സ്യത്തൊഴിലാളി വള്ളങ്ങളും ഫയർ ജീവനക്കാരെയും സജ്ജമാക്കും. കല്ലിശ്ശേരിയിൽ രണ്ട് ഫിഷർമേൻ ബോട്ടുകൾ തയ്യാറാക്കി നിർത്തും. മൂന്നു കേന്ദ്രങ്ങളിലും