സംസ്ഥാന/ജില്ലാ സ്‌കൂൾ കലോത്സവത്തിന് വിവിധ ഇനം മത്സരങ്ങളിൽ വിധികർത്താവായിരിക്കാൻ യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

മത്സരവിഭാഗം, യോഗ്യത, മുൻപരിചയം എന്നിവ അടങ്ങുന്ന ബയോഡേറ്റ സഹിതം ആർ.എസ്.ഷിബു, പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ(ജനറൽ), പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം, ജഗതി, തിരുവനന്തപുരം എന്ന വിലാസത്തിലോ y2section@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ ഒക്‌ടോബർ എട്ടിന് മുമ്പ് അപേക്ഷിക്കണം.