ജില്ലയില്‍ ശേഷിക്കുന്നത് 11 ക്യാമ്പുകള്‍. 512 കുടുംബങ്ങളില്‍ നിന്നായി 1865 പേരാണ് ക്യാമ്പുകളില്‍ താമസിക്കുന്നത്. തളിപ്പറമ്പ് താലൂക്കില്‍ നാല് ക്യാമ്പുകളിലായി 1468 പേരും കണ്ണൂര്‍, തലശ്ശേരി, ഇരിട്ടി താലൂക്കുകളില്‍ രണ്ട് വീതം ക്യാമ്പുകളിലായി 76 പേരുമാണുള്ളത്.

പയ്യന്നൂര്‍ താലൂക്കില്‍ ഒരു ക്യാമ്പ് മാത്രമാണ് നിലവിലുള്ളത്. 23 പേരാണ് ഈ ക്യാമ്പിലുള്ളത്. തളിപ്പറമ്പ് താലൂക്കില്‍ 46 ഉം കണ്ണൂര്‍ താലൂക്കുകളില്‍ 24 ഉം തലശ്ശേരി താലൂക്കില്‍ 31 ഉം ഇരിട്ടി താലൂക്കില്‍ 21 ഉം  പയ്യന്നൂരില്‍ 21 ഉം ക്യാമ്പുകള്‍ പിരിച്ചുവിട്ടു.