പത്തനംതിട്ട: ഖാദി ഓണം മേള 2019ന്റെ ജില്ലാതല ഉദ്ഘാടനം ഖാദി ഗ്രാമസൗഭാഗ്യയില്‍ പ്രോജക്ട് ഓഫീസര്‍ പി.കെ.വിജയമ്മ ഉദ്ഘാടനം ചെയ്തു. ആദ്യ വില്പന സുനില കുമാരി ഏറ്റുവാങ്ങി. കെ.ജി.വേണുഗോപാല്‍, എം.ഷിഹാബുദീന്‍ കുഞ്ഞ് എന്നിവര്‍ സംസാരിച്ചു.
ഖാദി ഉത്പന്നങ്ങള്‍ 30 ശതമാനം വരെ റിബേറ്റില്‍ മേളയില്‍ ലഭ്യമാണ്. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു ലക്ഷം രൂപ വരെ നിബന്ധനകള്‍ക്ക് വിധേയമായി ക്രെഡിറ്റ് സൗകര്യം ലഭിക്കും. ഇലന്തൂര്‍ ഗ്രാമസൗഭാഗ്യയില്‍ ഈ മാസം 20 മുതല്‍ സില്‍ക്ക് ഫെസ്റ്റ് ആരംഭിക്കും.