മറ്റുള്ളവര്‍ക്കായി സ്വയം സമര്‍പ്പിച്ച് യുവതലമുറ

കൊല്ലം: മഴക്കെടുതിയെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്നവര്‍ക്കായി സഹായവസ്തുക്കള്‍ ശേഖരിക്കാന്‍ ജില്ലയില്‍ ആരംഭിച്ചകേന്ദ്രങ്ങളുടെ പ്രവര്‍ത്തനം അവസാനിക്കുമ്പോള്‍ ശ്രദ്ധേയമാകുന്നത് യുവജനങ്ങളുടെയും വിദ്യാര്‍ത്ഥികളുടെയുംപങ്കാളിത്തം. പല ഘട്ടങ്ങളിലായി ആയിരത്തോളം വളന്റീയര്‍മാരാണ് മുഖ്യ ശേഖരണകേന്ദ്രമായ ടി. എം വര്‍ഗീസ് ഹാളിനെസജീവമാക്കിയത്. .

ഇതിനകം എട്ടു ടണ്ണോളം വസ്തുക്കളാണ് ദുരിതബാധിത മേഖലകളായ വയനാട്, മലപ്പുറം, കോഴിക്കോട്എന്നിവിടങ്ങളിലേക്ക് അയച്ചത്. ഇതിനെല്ലാം തുണയായി ജില്ലാ ഭരണകൂടത്തിനൊപ്പം നിന്നത് സ്വയം സന്നദ്ധരായിഎത്തിയ ചെറുപ്പക്കാരാണ്.

ജീവിതത്തില്‍ ഒരിക്കലും മറക്കാത്ത അനുഭവമായിരുന്നു സേവനത്തിന്റെ നാളുകള്‍ എന്ന് വള്ളിക്കാവ് അമൃത സ്‌കൂള്‍ഓഫ് ടെക്‌നോളജിയില്‍ നിന്നും പി.ജി പൂര്‍ത്തിയാക്കിയ വിനുശങ്കര്‍ പറഞ്ഞു. ദുരിതബാധിതര്‍ക്കുള്ള സഹായവസ്തുക്കള്‍സ്വന്തം കൈകളിലൂടെ കടന്നു പോകുന്നുവെന്നത് അഭിമാനകരമാണെന്ന് പറഞ്ഞത് പന്തളം എന്‍. എസ്. എസ്.കോളേജിലെ എം. എസ്. സി. സുവോളജി വിദ്യാര്‍ത്ഥിനി അശ്വതി.

ക്യാമ്പിന്റെ അവസാന ദിവസമായ ഇന്നലെ ഭാര്യയും മകനുമൊപ്പമാണ് ജില്ലാ കലക്ടര്‍ ബി.അബ്ദുള്‍ നാസര്‍ എത്തിയത്.വിദ്യാര്‍ഥികള്‍ക്കൊപ്പം ശേഖരണകേന്ദ്രത്തിലെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയുമായി. വളന്റിയര്‍മാര്‍ക്ക് ഉച്ചഭക്ഷണംവിളമ്പാന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം അദ്ദേഹവും ചേര്‍ന്നു. യുവജനങ്ങളുടെ സാമൂഹ്യ പ്രതിബദ്ധത പുതിയ കേരളത്തിന്റെപ്രതീക്ഷയാണെന്ന് കലക്ടര്‍ പറഞ്ഞു. ഓരോ ദുരിതബാധിത പ്രദേശത്തിന്റെയും ആവശ്യങ്ങള്‍ക്ക് അനുസരിച്ചുസാധനങ്ങള്‍ എത്തിക്കാനാണ് ഇനി ശ്രമമുണ്ടാകുകയെന്നും അദ്ദേഹം അറിയിച്ചു.

കഴിഞ്ഞ ദിവസം വയനാട്ടിലേക്ക് അയച്ചവയില്‍ ഭൂരിഭാഗവും പാത്രങ്ങളും ശുചീകരണ വസ്തുക്കളും കുട്ടികള്‍ക്കുള്ള നോട്ട്ബുക്ക്, ബാഗ് തുടങ്ങിയ സ്റ്റേഷനറി സാധനങ്ങളുമായിരുന്നു. വിവിധ ക്യാമ്പുകളില്‍ നിന്ന് ആളുകള്‍ വീട്ടിലേക്ക്മടങ്ങുന്നതോടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ആവശ്യാനുസരണം കൂടുതല്‍ ക്ലീനിംഗ് വസ്തുക്കള്‍ എത്തിച്ചുനല്‍കും. ദുരിത ബാധിത മേഖലകളിലേക്ക് നല്‍കാന്‍ എത്തിച്ചവയില്‍ ബാക്കിവന്ന മരുന്നുകള്‍ ജില്ലാ മെഡിക്കല്‍ഓഫീസുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പിന് കൈമാറിയിട്ടുണ്ട്.

വയനാട് – 10, മലപ്പുറം-8, കോഴിക്കോട് – 5, , കണ്ണൂര്‍, തൃശൂര്‍ എന്നീ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് ഓരോ ലോഡുകള്‍വീതവുമാണ് സഹായവസ്തുക്കള്‍ എത്തിച്ചത്.