സംസ്ഥാനത്തെ മുഴുവൻ അതിഥി തൊഴിലാളികളെയും ആവാസ് പദ്ധതിയിൽ അംഗങ്ങളാക്കുന്നതിനായി തൊഴിൽ വകുപ്പ് ആരംഭിച്ച സ്‌പെഷ്യൽ ഡ്രൈവിലൂടെ അംഗങ്ങളായവർ 37,892 ആയി. ഓഗസ്റ്റ് 18 വരെയുള്ള കണക്ക് പ്രകാരമാണിത്. ഇതോടെ ആവാസ് പദ്ധതിയിലെ ആകെ അംഗങ്ങളുടെ എണ്ണം 4,16,783 ആയി. 

കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകൾ ഉൾപ്പെടുന്ന എറണാകുളം റീജിയനിൽനിന്ന് 1,83,837 പേർ ആവാസ് പദ്ധതിയിൽ അംഗങ്ങളായിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകൾ ഉൾപ്പെടുന്ന കൊല്ലം റീജിയനിൽ 1,22,256 പേരും മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകൾ ഉൾപ്പെടുന്ന കോഴിക്കോട് റീജിയനിൽ 1,10,690 പേരും ആവാസിൽ അംഗങ്ങളായിട്ടുണ്ട്.