കോളേജ് ഓഫ് എൻജിനിയറിങ്ങിൽ (സി.ഇ.ടി.) ആർക്കിടെക്ചർ വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്. ബി. ആർക്ക് ബിരുദവും എം.ആർക്കിലോ എം.പ്ലാനിംഗിലോ ബിരുദാനന്തര ബിരുദവും ഉളളവർക്ക് അപേക്ഷിക്കാം. താത്പര്യമുളളവർ ബയോഡേറ്റയും, ഒറിജിനൽ സർട്ടിഫിക്കറ്റിനോടൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം 17ന് രാവിലെ പത്തിന് ആർക്കിടെക്ചർ വിഭാഗം മേധാവിയുടെ ഓഫീസിൽ അഭിമുഖത്തിന് എത്തണം. വിശദവിവരങ്ങൾക്ക് 9447893024 എന്ന നമ്പറിലോ,  kl01arch@cet.ac.in  എന്ന ഇ-മെയിലിലോ ബന്ധപ്പടണം.