തിരുവനന്തപുരം ശ്രീ സ്വാതി തിരുനാൾ സർക്കാർ കോളേജിലെ റെക്കോർഡിംഗ് തീയേറ്ററിൽ സൗണ്ട് എൻജിനിയറിംങ് ബിരുദം/ഡിപ്ലോമയും, പ്രോടൂൾസ്, ലോജിക്‌സ് തുടങ്ങിയ സോഫ്റ്റ് വെയറുകൾ ഉപയോഗിച്ച് ഒരു വർഷത്തെ പ്രവൃത്തി പരിചയവുമുളള ഒരു സൗണ്ട് എൻജിനിയറെയും ഇലക്ട്രിക്കൽ എൻജിനിയറിങ് ബിരുദം/ഡിപ്ലോമയും, റെക്കോർഡിംഗ് തീയേറ്ററിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയവുമുളള ഒരു എൻജിനിയറിങ് അസിസ്റ്റന്റിനെയും കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. സൗണ്ട് എൻജിനിയർക്ക് 30,385 രൂപയും എൻജിനിയറിങ് അസ്സിസ്റ്റന്റിന് 27,550 രൂപയും പ്രതിമാസശമ്പളം നൽകും. താത്പര്യമുളളവർ കോളേജിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കുന്നതിനായി അസ്സൽ സർട്ടിഫിക്കറ്റുകൾ, പ്രവൃത്തി പരിചയം സാക്ഷ്യപ്പെടുത്തിയത്, മറ്റ് അനുബന്ധരേകൾ സഹിതം 19ന് രാവിലെ 11നകം ഇലക്ട്രിക്കൽ എൻജിനിയറിങ് ഉദ്യോഗാർഥികൾ 20ന് രാവിലെ 11നും ഹാജരാകണം.