അങ്കമാലി: മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ ലൈഫ് ഭവനനിര്‍മ്മാണപദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ അനുവദിച്ച വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായി. ആദ്യ വീടിന്റെ ഗുണഭോക്താവ് മേരി വര്‍ഗീസ് വേഴപ്പറമ്പിലിന് റോജി എം. ജോണ്‍ എം. എല്‍. എ. താക്കോല്‍ ദാനകര്‍മ്മം നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയരാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ഒലീവ് മൗണ്ട് സെന്റ് തോമസ് പള്ളിവികാരി ഫാ. ജോണ്‍സണ്‍ പുതുശ്ശേരി, ബ്ലോക്ക് പഞ്ചായത്ത് അംഗം ടി. എം. വര്‍ഗീസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഏലിയാസ് കെ. തരിയന്‍, കെ. ബി. ബീനിഷ്, ഡെയ്‌സി ഉറുമീസ്, ലീലാമ്മ പോള്‍, ജിഷ ജോജി, ബീന ജോണ്‍സണ്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ. കെ. പ്രശാന്ത് എന്നിവര്‍ പ്രസംഗിച്ചു.