എൻ.ടി.എസ്./എൻ.എം.എം.എസ് പരീക്ഷയ്ക്ക് ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഒക്‌ടോബർ 12 ലേക്ക് നീട്ടി. ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പകർപ്പ് സ്‌കൂൾ പ്രിൻസിപ്പൽ/ഹെഡ്മാസ്റ്റർക്ക് സമർപ്പിക്കണം.

പ്രിൻസിപ്പൽ/ഹെഡ്മാസ്റ്റർ എസ്.സി.ഇ.ആർ.ടി വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന ”Verification of application by Principal/HM” എന്ന ലിങ്കിൽ സമ്പൂർണയുടെ യൂസർ ഐ.ഡിയും പാസ്‌വേഡും നൽകിയശേഷം അപേക്ഷകൾ പരിശോധിച്ച് ഒക്‌ടോബർ 17നകം അപ്രൂവ് ചെയ്യണം.