എഴുകോണ്‍ സര്‍ക്കാര്‍ പോളീടെക്‌നിക്ക് കോളേജിലെ തുടര്‍വിദ്യാഭ്യാസകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആട്ടോകാഡ്, അലൂമിനിയം ഫാബ്രിക്കേഷന്‍, വെല്‍ഡിംഗ് എന്നിവയാണ് കോഴ്‌സുകള്‍.
        അപേക്ഷാഫോറം തുടര്‍ വിദ്യാഭ്യാസകേന്ദ്രം ഓഫീസില്‍ 25 രൂപയ്ക്ക് ലഭിക്കും. അപേക്ഷ നിശ്ചിത ഫീസ് സഹിതം ജനുവരി 25 നകം ഓഫീസില്‍ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ 9496846522 എന്ന നമ്പരില്‍ ലഭിക്കും.