ജയില്‍ വകുപ്പില്‍ അസിസ്റ്റന്റ് ജയിലര്‍ ഗ്രേഡ്-1 തസ്തികയുടെ (കാറ്റഗറി നമ്പര്‍:168/2015) തെരഞ്ഞെടുപ്പിനായി  പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട കോഴിക്കോട് മേഖലയിലെ (മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍) ഉദ്യോഗാര്‍ത്ഥികളുടെ ഒറ്റത്തവണ പ്രമാണ പരിശോധന ഈ മാസം 23, 24 തീയതികളില്‍ രാവിലെ 10 മണി മുതല്‍ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ കോഴിക്കോട് മേഖലാ ഓഫീസില്‍  നടത്തും.
ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള അറിയിപ്പ് പ്രൊഫൈല്‍ മെസ്സേജ് – മൊബൈല്‍ എസ്.എം.എസ് അയച്ചിട്ടുണ്ട്.  തസ്തികയിലേക്ക് ആവശ്യമായ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, തിരിച്ചറിയല്‍ രേഖയായി ആധാര്‍ കാര്‍ഡ്, ജാതി സര്‍ട്ടിഫിക്കറ്റ് (എസ്.സി, എസ്.ടി-ക്കാര്‍ക്ക് മാത്രം), നോണ്‍-ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് (മറ്റു പിന്നാക്ക സമുദായം), ഗസറ്റ് വിജ്ഞാപനത്തില്‍ നല്‍കിയിരിക്കുന്ന മാതൃകയിലുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, സ്‌പോര്‍ട്‌സ്, എക്‌സ് സര്‍വ്വീസ്‌മെന്‍ ആണെങ്കില്‍ അത് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, അപേക്ഷ സമര്‍പ്പിക്കുന്ന സമയത്ത് ജോലിയുണ്ടെങ്കില്‍ സര്‍ട്ടിഫിക്കറ്റ്, രശീതി എന്നിവ പ്രൊഫൈലില്‍ യഥാസ്ഥാനത്ത് അപ്‌ലോഡ് ചെയ്ത് ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം നിശ്ചിത സ്ഥലത്തും തീയതിയിലും സമയത്തും ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക്  ഫോണ്‍:0495 2371500.