വിദ്യാഭ്യാസ വകുപ്പില്‍ എച്ച് എസ് എ (നാച്ചുറല്‍ സയന്‍സ്) നേരിട്ടുളള നിയമനം (കാറ്റഗറി നം. 659/2012) തസ്തികയിലേക്ക് അപേക്ഷ സമര്‍പ്പിച്ചവരും  ഒഎംആര്‍ പരീക്ഷയുടെ അടിസ്ഥാനത്തില്‍ പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍  ഉള്‍പ്പെട്ടതും സര്‍ട്ടിഫിക്കറ്റ് പരിശോധനയില്‍ യോഗ്യത തെളിയിച്ചവരുമായ  ഉദ്യോഗാര്‍ത്ഥികള്‍ക്ക്   ഈ മാസം 23,24,25,31, ഫെബ്രുവരി ഒന്ന്, രണ്ട് തീയതികളില്‍ കാസര്‍കോട്  പി എസ് സി ഓഫീസില്‍  കൂടിക്കാഴ്ച നടത്തും.  ഇന്റര്‍വ്യൂ മെമ്മോ  അയച്ചിട്ടുണ്ട്.  മെമ്മോ ലഭിക്കാത്തവര്‍  ഫ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ്  ചെയ്‌തെടുത്ത അഡ്മിഷന്‍ ടിക്കറ്റുമായി കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.