കുടുംബശ്രീയുടെ കാര്‍ഷികമേഖലയിലുളള സമഗ്ര ഇടപെടലുകളും കാര്‍ഷിക പദ്ധതികളും വനിതാ കര്‍ഷകരുടെ വിജയഗാഥകളും ജനങ്ങളില്‍ എത്തിക്കുന്നതിന് കുടുംബശ്രീ കോട്ടയം ജില്ലാമിഷന്‍ പുറത്തിറക്കുന്ന ഹരിതവാണി വാര്‍ത്താ പത്രിക പ്രകാശനം ചെയ്തു. തിരുവനന്തപുരം കുടുംബശ്രീ സ്റ്റേറ്റ് മിഷന്‍ ഓഫീസില്‍ നടന്ന ചടങ്ങില്‍ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍ പ്രകാശനം നിര്‍വഹിച്ചു. കോട്ടയം ജില്ലാ മിഷന്‍ അസി. കോ-ഓര്‍ഡിനേറ്റര്‍ റ്റിജി പ്രഭാകരന്‍, റീജണല്‍ പ്രോഗ്രാം മനേജര്‍ അഞ്ചുഷ വിശ്വനാഥ്, ജില്ലാ പ്രോഗ്രാം മനേജര്‍ അനൂപ് ചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു. ജില്ലയില്‍ നടക്കുന്ന കാര്‍ഷികമേഖലയിലെ വിപ്ലവകരമായ മാറ്റങ്ങളും ജില്ലാമിഷന്റെ നൂതനപദ്ധതികള്‍, കൃഷിയില്‍ വിജയച്ചവരുടെ അനുഭവങ്ങള്‍ എന്നിവയാണ് ഹരിതവാണിയില്‍ ഉള്‍ക്കൊളളിച്ചിരിക്കുന്നത്.