2018 ലെ പ്രൈം മിനിസ്റ്റേഴ്സ് അവാർഡിന് പരിഗണിക്കുന്നതിന് നോമിനേഷനുകൾ ക്ഷണിച്ചു. പ്രധാനമന്ത്രി ഫസൽ ഭീമാ യോജന, പ്രമോട്ടിംഗ് ഡിജിറ്റൽ പെയ്മെന്റ്, ആവാസ് യോജന, ദീൻ ദയാൽ ഉപാധ്യായ ഗ്രാമീൻ കൗശല്യ യോജനഎന്നീ പദ്ധതികൾ 2016 ഏപ്രിൽ ഒന്നു മുതൽ 2017 ഡിസംബർ 31 വരെയുളള കാലയളവിൽ ജില്ലയിൽ വിജയകരമായി നടപ്പിലാക്കിയ സംഘടനകൾക്ക് പ്രൈം മിനിസ്റ്റേഴ്സ് അവാർഡിന് അപേക്ഷിക്കാം. പരിസ്ഥിതി നവീകരണം, പ്രകൃതി ദുരന്തം, ജലസംരക്ഷണം, ഊർജ്ജം, വിദ്യാഭ്യാസം, ആരോഗ്യം, കുട്ടികളുമായി ബന്ധപ്പെട്ട ക്ഷേമ പ്രവർത്തനങ്ങൾ എന്നിവയും അവാർഡിനു പരിഗണിക്കും. അപേക്ഷകൾ ജനുവരി 20നകം ഓൺലൈനായി നൽകാം. കൂടുതൽ വിവരങ്ങൾക്ക് www.darpg.gov.in എന്ന വെബ്സൈറ്റിലെ pm awards for excellence in public admintsiration എന്ന പോർട്ടലിൽ ലഭിക്കും.