പകർച്ചവ്യാധി ബോധവത്കരണത്തിനായി ജില്ലാ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച ആരോഗ്യ സന്ദേശയാത്രയ്ക്ക് ചങ്ങനാശേരിയിൽ തുടക്കമായി. മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ സുമ ഷൈൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ സജി തോമസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.. ജേക്കബ് വർഗീസ്, ഡെപ്യൂട്ടി ഡിഎംഒ ഡോ. കെ.ആർ രാജൻ, ആരോഗ്യ കേരളം ജില്ല പ്രോഗ്രാം മാനേജർ ഡോ. വ്യാസ് സുകുമാരൻ, ജാഥ ക്യാപ്റ്റൻ ജില്ലാ മലേറിയ ഓഫിസർ സി കെ അനിൽകുമാർ, കൗൺസിലർ അനിൽ കുമാർ, ആശുപത്രി സൂപ്രണ്ട് ഡോ. ആർ പത്മകുമാർ, ജില്ല മാസ് മീഡിയ ഓഫിസർ ഡോമി ജോൺ, ടെക്നിക്കൽ അസിസ്റ്റന്റ് ഇ.കെ ഗോപാലൻ, എന്റമോളജിസ്റ്റ് ഗീതാകുമാരി തുടങ്ങിയവർ പങ്കെടുത്തു.
പാമ്പാടി, പൊൻകുന്നം, എരുമേലി എന്നിവിടങ്ങളിൽ സന്ദേശയാത്ര ബോധവത്കരണ കലാരൂപം അവതരിപ്പിച്ചു. ഇന്ന് (ജനുവരി 19) ഈരാറ്റുപേട്ട, രാമപുരം പാല അയർക്കുന്നം എന്നിവിടങ്ങളിലും നാളെ (ജനുവരി 20) വൈക്കം, തലയോലപ്പറമ്പ്, ഏറ്റുമാനൂർ, കോട്ടയം എന്നിവിടങ്ങളിലും ബോധവത്കരണം നടത്തും.