ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തിയ സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ യോഗ & നാച്യുറോപ്പതി കോഴ്‌സിന്റെ സപ്ലിമെന്ററി പരീക്ഷ ഈ മാസം തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിൽ നടക്കും. ഒരു വിഷയത്തിന് 110 രൂപയാണ് പരീക്ഷാ ഫീസ്. ഫൈനില്ലാതെ 13 വരെ ഫീസടക്കാം. 27 രൂപ ഫൈനോടെ 17വരെ ഫീസ് അടക്കാം. അപേക്ഷാ ഫോം www.ayurveda.kerala.gov യിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.

അപേക്ഷാ ഫീസ് 0210-03-101-98 Exam fees and other fees എന്ന ഹെഡ് ഓഫ് അക്കൗണ്ടിൽ ഏതെങ്കിലും സർക്കാർ ട്രഷറിയിൽ ഒടുക്കാം. പൂരിപ്പിച്ച അപേക്ഷകൾ തിരുവനന്തപുരം ആയുർവേദ കോളേജ് പ്രിൻസിപ്പലിന് 18ന് വൈകിട്ട് അഞ്ചുവരെ സമർപ്പിക്കാം. പരീക്ഷയുടെ ടൈം ടേബിൾ തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് നോട്ടീസ് ബോർഡിലും വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും പ്രസിദ്ധീകരിക്കും.