ദേശീയ സ്‌കൂൾ അത്‌ലറ്റിക് മീറ്റിൽ 273 പോയിന്റ് നേടി ഓവറോൾ ചാമ്പ്യൻമാരായ കേരള ടീമിനെ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ: സി. രവീന്ദ്രനാഥ് അഭിനന്ദിച്ചു. നിരവധി പ്രതിസന്ധികൾക്കിടയിലും കേരള കായികോത്സവം വളരെ നന്നായി നടത്താനും അതുവഴി ദേശീയ സ്‌കൂൾ മീറ്റിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നിലനിർത്താനും കഴിഞ്ഞിരിക്കുന്നു എന്നത് വളരെ അഭിമാനകരമാണ്.

എല്ലാ കായിക പ്രതിഭകൾക്കും അതിന് അവരെ പ്രാപ്തരാക്കിയ അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും ഇതിന് പിന്നിൽ പ്രവർത്തിച്ച ഒഫീഷ്യൽസിനും പൊതുവിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനമറിയിക്കുന്നതാണ് മന്ത്രി പറഞ്ഞു.