ദീർഘകാലമായി പ്രമേഹ രോഗമുള്ളവരിൽ കാണുന്ന വൃക്കരോഗത്തിന് (മൂത്രത്തിൽ പ്രോട്ടീൻ സാന്നിധ്യം, പതയോടു കൂടിയ മൂത്രം എന്നീ ലക്ഷണങ്ങൾ) സൗജന്യ ആയുർവേദ ചികിത്സ ലഭിക്കും.  അമിതമായ സങ്കടം, താല്പര്യമില്ലായ്മ, ഉറക്കക്കുറവ്/ ഉറക്കക്കൂടുതൽ, ആത്മഹത്യാ പ്രവണത എന്നീ ലക്ഷണങ്ങളോടു കൂടിയ വിഷാദ രോഗത്തിനും ഗവേഷണാടിസ്ഥാനത്തിൽ സൗജന്യ ചികിത്സ ലഭിക്കും.

തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് കായചികിത്സാ വിഭാഗത്തിൽ (ഒ.പി. നമ്പർ 2) തിങ്കൾ മുതൽ ശനി വരെ ചികിത്സ ലഭ്യമാണ്.  ഫോൺ: 8129552373, 7259384003.