ആലപ്പുഴ: ജില്ലയിൽ ഇന്ന് ആകെ 927 സൗജന്യ പലവ്യഞ്ജന കിറ്റ് വിതരണം ചെയ്തതെന്ന് ജില്ലാ സപ്ലൈ ഓഫീസർ പി മുരളീധരൻ നായർ പറഞ്ഞു. പട്ടിക വർഗ വിഭാഗമടക്കമുള്ള അന്ത്യോദയ അന്നയോജന വിഭാഗത്തിനാണ് ആദ്യ ഘട്ടത്തിൽ വിതരണം.

ചെങ്ങന്നൂർ താലൂക്കിൽ 121, ചേർത്തല താലൂക്കിൽ 124, കാർത്തികപ്പള്ളിയിൽ 32 മാവേലിക്കര 650 എന്നിങ്ങനെയാണ് സൗജന്യ കിറ്റുകളുടെ വിതരണം.

മാവേലിക്കര താലൂക്കിലെ സൗജന്യ കിറ്റുകളുടെ വിതരണോദ്ഘാടനം ചെട്ടികുളങ്ങര പഞ്ചായത്തിലെ 145 ആം നമ്പർ റേഷൻ ഡിപ്പോയിൽ ,താലൂക്ക് സപ്ലൈ ഓഫീസർ ജി.മിനി നിർവഹിച്ചു..

കാർത്തിക പള്ളി താലൂക്കിലെ ട്രൈബൽ കിറ്റിന്റെ വിതരണം താലൂക്ക് സപ്ലൈ ആഫീസർ എ.നിസാർ നിർവഹിച്ചു.