കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നിലവിലുള്ള സീനിയര്‍/ജൂനിയര്‍  റസിഡന്റുമാരുടെ തസ്തികകളില്‍ കരാര്‍ നിയമനത്തിനുള്ള അഭിമുഖം ഫെബ്രുവരി 27ന് നടക്കും. എം ബി ബി എസ് യോഗ്യതയുള്ളവരെ ജൂനിയര്‍ റസിഡന്റ്(വിവിധ വകുപ്പുകള്‍) തസ്തികയിലേക്കും എം ബി ബി എസ്, എം ഡി (ജനറല്‍ മെഡിസിന്‍) യോഗ്യതയുള്ളവരെ സീനിയര്‍ റസിഡന്റ്(ജനറല്‍ മെഡിസിന്‍) തസ്തികയിലേക്കും പരിഗണിക്കും.

താത്പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റ്, പകര്‍പ്പുകള്‍, ടി.സി.എം.സി രജിസ്‌ട്രേഷന്‍, സര്‍ക്കാര്‍ അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡ്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം രാവിലെ 10.30ന് കോളേജ് ഓഫീസിലെത്തണം.