സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ സര്‍വീസ് പ്രശ്‌നങ്ങള്‍ സംബന്ധിച്ച കേസുകള്‍ കൈകാര്യം ചെയ്യുന്ന കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലില്‍ അഡ്മിനിസ്‌ട്രേറ്റീവ് മെമ്പറുടെ ഒരു പ്രതീക്ഷിത ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത, അപേക്ഷാഫോറത്തിന്റെ മാതൃക തുടങ്ങിയ വിവരങ്ങള്‍ www.prd.kerala.gov.inwww.highcourtofkerala.nic.inwww.keralaadministrativetribunal.gov.in എന്നിവയില്‍ ലഭിക്കും.
അപേക്ഷയോടൊപ്പം വകുപ്പുമേധാവി നല്‍കിയ ഇന്റഗ്രിറ്റി സര്‍ട്ടിഫിക്കറ്റുകളും സമര്‍പ്പിക്കണം. അപേക്ഷ മാര്‍ച്ച് 31ന് വൈകിട്ട് അഞ്ചിനകം പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ്, ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്, തിരുവനന്തപുരം -695001 എന്ന വിലാസത്തില്‍ അയയ്ക്കണം.  അപേക്ഷ അയയ്ക്കുന്ന കവറിന്റെ പുറത്ത് Application for the Post of Administrative Member in Kerala Administrative Tribunal  എന്ന് എഴുതണം.