കണ്ണൂർ ഗവ:ഐ.ടി.ഐയിൽ ഇലക്ട്രീഷ്യൻ, ഷീറ്റ് മെറ്റൽ വർക്കർ ട്രേഡുകളിൽ ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒഴിവുണ്ട്. ഇലക്ട്രീഷ്യൻ ട്രേഡിലേക്ക്, ടി ട്രേഡിലെ എൻ.ടി.സി യും 3 വർഷത്തെ പ്രവൃത്തി പരിചയവും / എൻ.എ.സിയും 2 വർഷത്തെ പ്രവൃത്തി പരിചയവും/ഇലക്ട്രിക്കൽ എഞ്ചിനിയറിംഗ് ഡിപ്ലോമ അല്ലെങ്കിൽ ഡിഗ്രിയും ഒരു വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. ഷീറ്റ്‌മെറ്റൽവർക്കർ ട്രേഡിലേക്ക് ടി ട്രേഡിലെ എൻ.ടി.സി യും 3 വർഷത്തെ പ്രവൃത്തി പരിചയവും / എൻ.എ.സിയും 2 വർഷത്തെ പ്രവൃത്തി പരിചയവും/മെക്കാനിക്കൽ എഞ്ചിനിയറിംഗ് ഡിപ്ലോമ അല്ലെങ്കിൽ ഡിഗ്രിയും ഒരു വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ 28 ന് രാവിലെ 10.30 ന് വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം തുടങ്ങിയവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം പ്രിൻസിപ്പാൾ മുമ്പാകെ ഹാജരാകണം. ഫോൺ: 04972835183.