മലപ്പുറം: ജില്ലയിൽ സർക്കാർ സംഘടിപ്പിക്കുന്ന വിവിധ പരിപാടികളുടെ ഫോട്ടോ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ എടുക്കുന്നതിന് മലപ്പുറം ജില്ലാ ഇൻഫർമേഷൻ ഓഫീസർ ക്വട്ടേഷൻ ക്ഷണിക്കുന്നു. ഫോട്ടോഗ്രാഫിയിലുള്ള പ്രാവീണ്യവും സ്വന്തമായി സ്റ്റുഡിയോയും ക്യാമറയും ഉണ്ടായിരിക്കണം . മാർച്ച് ഒന്നിന് വൈകീട്ട് അഞ്ചുവരെ ക്വട്ടേഷൻ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് മലപ്പുറം ജില്ലാ ഇൻഫർമേഷൻ ഓഫീസുമായി ബന്ധപ്പെടണം . ഫോൺ – 0483-2734387.