ന്യൂഡൽഹി : എൻഡോസൾഫാൻ ദുരിത ബാധിതർക്കുള്ള പുനരധിവാസ പദ്ധതിക്കു മുൻകൂർ നൽകിയ 58.105 കോടി രൂപ കേന്ദ്ര സർക്കാർ പ്രത്യേക ധനസഹായമായി അനുവദിക്കണമെന്നു കൃഷി മന്ത്രി വി.എസ്. സുനിൽ കുമാർ കേന്ദ്ര കൃഷി മന്ത്രി രാധാ മോഹൻ സിംഗിനോട് ആവശ്യപ്പെട്ടു.

സംസ്ഥാന സർക്കാറിന്റെ ജൈവ കൃഷി നയത്തിന്റെ ഭാഗമായി സംസ്ഥാനത്ത് കീടനാശിനികളുടെ ഉപയോഗം കർശനമായി നിയന്ത്രിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി സുനിൽ കുമാർ കേന്ദ്ര മന്ത്രിയെ അറിയിച്ചു. ഓർഗാനിക് ഫാമിംഗ് അടക്കം പ്രകൃതിക്ക് അനുയോജ്യമായ കൃഷി രീതികൾ പ്രോത്സാഹിപ്പക്കുന്ന നടപടികൾ സംസ്ഥാനത്ത് വ്യാപകമായി നടപ്പാക്കുകയാണെന്നു മന്ത്രി അറിയിച്ചു.