എസ് എസ് എല്‍ സി പരീക്ഷയില്‍ ഗിരിവികാസ് റസിഡന്‍ഷ്യല്‍ സ്‌കൂളിന് നൂറു ശതമാനം വിജയം. പത്താം ക്ലാസ്സിലും പ്ലസ്ടുവിലും ഉന്നതപഠനത്തിന് അര്‍ഹത നേടാത്ത പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളെ റസിഡന്‍ഷ്യല്‍ രീതിയില്‍ പഠിപ്പിക്കുന്ന പട്ടികവര്‍ഗ്ഗ വകുപ്പിന്റെ ധനസഹായത്തോടെ നെഹ്‌റു യുവകേന്ദ്രയുടെ കീഴില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഗിരിവികാസ്.