കൊണ്ടോട്ടി ഇ.എം.ഇ.എ ട്രൈനിംഗ് കോളേജിൽ യൂണിയന്റെ ആഭിമുഖ്യത്തിൽ പുതുതായി നിർമിച്ച വോളിബോൾ കോർട്ട് ഉദ്ഘാടനം കൊണ്ടോട്ടി സർക്കിൾ ഇൻസ്‌പെക്ടർ മുഹമ്മദ് ഹനീഫ നിർവഹിച്ചു. കോളേജ് യൂണിയൻ ചെയർമാൻ കെ.എം. ഇസ്മായിൽ അധ്യക്ഷത വഹിച്ചു. കോളേജ് പ്രിൻസിപ്പാൾ അസീൽ അബ്ദുൽ വാഹിദ്, ഫിസിക്കൽ എജ്യു കേഷൻ ഡയറക്ടർ ശിഹാമ്പ് പൈക്കര തൊടി ,യൂണിയൻ അഡ്വെസർ ഷാഫി കളത്തിങ്ങൽ ,അധ്യാപകരായ ഭാഷണ, രവി, ഹഫ്‌സ, രാജേ, ഷരീഫ്, ദീപു, സാവത്രി, ഷാഹിനാ കക്കോട്ടിരി, ഷിൽജിത്ത്, ജനറൽ കേപ്റ്റൻ ജാബിർ അൻസാരി, ഫായിസ് പി.ടി, ഷാൽമിയ, ഷംന, ജിത്തു, മുഹമ്മദ്, ഫാസിൽ എന്നിവർ പ്രസംഗിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് ബ്രദേഴ്‌സ് അരിമ്പ്ര യുടെയും ഇ.എം.ഇ.എ കോളേജ് ടീമിന്റെയും സൗഹൃദ മത്സരവും നടന്നു.