സംസ്ഥാനത്തെ പ്രഥമ ബാല സൗഹൃദ ബ്ലോക്ക് പഞ്ചായത്തായി തിരഞ്ഞടുത്ത പുഴയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്തിൻ്റെ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മാണം പൂര്‍ത്തീകരിച്ച കോലഴി ഗ്രാമപഞ്ചായത്തിലെ കുറ്റൂര്‍ 170-ാം നമ്പര്‍ അങ്കണവാടി അനില്‍ അക്കര എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പുഴയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.വി കുരിയാക്കോസ് അദ്ധ്യക്ഷത വഹിച്ചു. 20 വര്‍ഷക്കാലമായി വാടക കെട്ടിടത്തിലായിരുന്ന അങ്കണവാടിയാണ് സ്വന്തം കെട്ടിടത്തിലേക്ക് മാറിയത്. 13.50 ലക്ഷം രൂപ ഉപയോഗിച്ചാണ് അങ്കണവാടിയുടെ പണി പൂര്‍ത്തീകരിച്ചത്.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ജി. ഉണ്ണികൃഷ്ണന്‍ മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീബ ഗിരീഷ്, സ്ഥിരം സമിതി എം.ടി.സന്തോഷ്, സുമ ഹരി, വാര്‍ഡ് മെമ്പറും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സനുമായ ആനി റാഫേല്‍, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെസ്സി ലോനപ്പന്‍, ബ്ലോക്ക് പഞ്ചായത്ത് ആസൂത്രണ സമിതി ഉപാദ്ധ്യക്ഷന്‍ സി.ജെ ജെയിംസ് എന്നിവര്‍ സംസാരിച്ചു.

അങ്കണവാടി കെട്ടിടത്തിന് സ്ഥലം സൗജന്യമായി നല്‍കിയ കോനിക്കര ജിയോ ജോണിനെ ചടങ്ങില്‍ ആദരിച്ചു.