കൊച്ചി: പട്ടികജാതി വികസന വകുപ്പിനു കീഴിലെ ഗവ. പോസ്റ്റ് മെട്രിക് ഹോസ്റ്റല്‍ ഫോര്‍ ബോയ്സിലെ അന്തേവാസികള്‍ രക്തം ദാനം ചെയ്തു. കൊച്ചി ഐ എം എ യുടെ ബ്ലഡ് ബാങ്കിലാണ് രക്തം നല്‍കിയത്. ഹോസ്റ്റല്‍ സെക്രട്ടറി അനൂപ് ,തേജസ്, അനീഷ് ,അഖില്‍ എന്നിവരുടെ നേതൃത്വത്തില്‍ 11 ഓളം അന്തേവാസികളാണ് രക്തം ദാനം ചെയ്തത്. കഴിഞ്ഞ ക്രിസ്മസ് ആഘോഷ പരിപാടികളുടെ ഭാഗമായി തേവര വൃദ്ധസദനത്തിലെ അന്തേവാസികള്‍ക്ക് വാട്ടര്‍ പ്യൂരിഫയറും ഹോസ്റ്റല്‍ അന്തേവാസികളുടെ നേതൃത്വത്തില്‍ വിതരണം ചെയ്തിരുന്നു.
