എറണാകുളം : സുസ്ഥിര വികസന പ്രവർത്തനങ്ങൾ കൈവരിക്കുന്നതിൻ്റെ ഭാഗമായി കേരള സർക്കാർ നടപ്പിലാക്കുന്ന എൻ്റെ ക്ഷയ രോഗം മുക്ത കേരളം പദ്ധതി വിജയകരമായി നടപ്പിലാക്കിയതിന് പൂത്തൃക്ക ഗ്രാമപഞ്ചായത്തിന് അക്ഷയ കേരളം പുരസ്കാരം. ക്ഷയരോഗ നിവാരണ -നിയന്ത്രണ പ്രവര്‍ത്തനങ്ങളിലും ,
കണ്ടെത്തുന്ന രോഗികളെ വിട്ടുപോകാതെ കൃത്യമായും ചികിത്സ നടത്തി രോഗമുക്തി നേടുകയും ചെയ്യുന്നതിൽ വിട്ടുവീഴ്ചയില്ലാത്ത പ്രവര്‍ത്തനമാണ് പൂത്തൃക്ക പഞ്ചായത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ നടത്തിവരുന്നത്.
ആരോഗ്യ വകുപ്പില്‍ നിന്നും ലഭിച്ച സര്‍ട്ടിഫിക്കറ്റ് മെഡിക്കല്‍ ഓഫീസര്‍ ഡോ അരുണ്‍ ജേക്കബിൽ നിന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിജി അജയകുമാര്‍ ഏറ്റുവാങ്ങി.
