പാലക്കാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ഗാന്ധി ജയന്തി വാരാഘോഷത്തോടനുബന്ധിച്ച് ജില്ലയിലെ ഹൈസ്‌ക്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ‘ഗാന്ധിയെ വരയ്ക്കാം’ ഓണ്‍ലൈൻ പോസ്റ്റര്‍ രചനാ മത്സര വിജയികളെ പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം പാലക്കാട് സെന്റ്. റാഫേല്‍സ് കത്തീഡ്രല്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥി എസ്. ഹരിഹരന്‍ സ്വന്തമാക്കി. രണ്ടാം സമ്മാനം തൃത്താല ഡോ. കെ.ബി മേനോന്‍ മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി എം.പി ജസീന, മൂന്നാം സമ്മാനം പൊമ്പ്ര പി.പി.ടി.എം ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനി കെ.പി ഫായിസ എന്നിവര്‍ കരസ്ഥമാക്കി. വിജയികൾക്ക് 2000, 1500, 1000 രൂപ വീതം സമ്മാനത്തുകയായി ലഭിക്കും.

സമകാലിക പ്രസക്തമായ ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ നാലുവരിയില്‍ കവിയാതെയുള്ള  തലക്കെട്ടോടെ ഉൾക്കൊള്ളിച്ച് 45×45 സെ.മി വലിപ്പത്തിൽ  പോസ്റ്ററുകള്‍ തയ്യാറാക്കാനാണ് മല്‍സരത്തിൽ നിർദേശിച്ചത്. വിഷയവുമായി ബന്ധപ്പെട്ട് മികച്ച ഹാന്‍ഡ് വര്‍ക്കുകളാണ് ആദ്യ മൂന്നു സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുത്തത്. 2012, 2017 വർഷങ്ങളിൽ ലളിതകലാ അക്കാദമിയുടെ സംസ്ഥാനതല പുരസ്ക്കാരം ലഭിച്ച ചിത്രകാരൻ , കണ്ണൂർ സ്വദേശി ജെഗേഷ് എടക്കാടാണ് (എം.എഫ്. എ- പെയ്ന്റിങ്ങ്) വിധിനിര്‍ണയം നടത്തിയത്.