കൊല്ലം: ജില്ലയില്‍ ഞായറാഴ്ച (ഒക്ടോബര്‍ 25) 527 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 529 പേര് രോഗമുക്തി നേടി. കൊല്ലം കോര്‍പ്പറേഷനില്‍ തിരുമുല്ലാവാരം, കാവനാട് ഭാഗങ്ങളിലും മുന്‍സിപ്പാലിറ്റികളില്‍ കൊട്ടാരക്കര, കരുനാഗപ്പള്ളി, പുനലൂര്‍ പ്രദേശങ്ങളിലും ഗ്രാമപഞ്ചായത്ത് പരിധിയില്‍ തൃക്കരുവ, മൈനാഗപ്പള്ളി, തൃക്കോവില്‍വട്ടം, പെരിനാട്, വെളിനല്ലൂര്‍, ശാസ്താംകോട്ട, കരീപ്ര, കല്ലുവാതുക്കല്‍, നിലമേല്‍, വിളക്കുടി എന്നിവിടങ്ങളിലുമാണ് രോഗബാധിതര്‍ കൂടുതലുള്ളത്.
സമ്പര്‍ക്കം മൂലം 522 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത മൂന്നുപേര്‍ക്കും രണ്ട് ആരോഗ്യപ്രവത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.
കൊല്ലം കോര്‍പ്പറേഷനില്‍ 119 പേര്‍ക്കാണ് രോഗബാധ.
