ശിശുദിനത്തിനു മുന്നോടിയായി കോട്ടയം ജില്ലാ ശിശുക്ഷേമ സമിതി വിദ്യാര്‍ഥികള്‍ക്കായി കഥ, കവിത, ഉപന്യാസ രചനാ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. രചനകള്‍ ഒക്ടോബര്‍ 28നകം കോട്ടയം ജില്ലാ ശിശുക്ഷേമ സമിതി, കേരള സ്‌റ്റേറ്റ് എക്‌സൈസ് സ്റ്റാഫ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി ബില്‍ഡിംഗ്‌സ്, തെക്കും ഗോപുരം കോട്ടയം-686001 എന്ന വിലാസത്തില്‍ ലഭിക്കണം. രചനകള്‍ വിലയിരുത്തി സംസ്ഥാന തലത്തിലും സമ്മാനങ്ങള്‍ നല്‍കും.

നവംബര്‍ ഒന്ന്, രണ്ട് തീയതികളില്‍ നടക്കുന്ന പ്രസംഗ മത്സരത്തിന് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം.

മത്സര വിഷയങ്ങള്‍ എല്‍.പി, യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് എന്ന ക്രമത്തില്‍: കഥാരചന- അന്നത്തെ യാത്രയില്‍, എവിടെല്ലാം തിരഞ്ഞു. ഒടുവില്‍, അമ്മത്തൊട്ടില്‍, മറന്നുവച്ച സമ്മാനം.
കവിതാ രചന- മിന്നാമിനുങ്ങ്, മഴയുടെ ദുഃഖം, മറുകര തേടി, അതിര്‍ത്തികള്‍ പറയുന്നത്.
ഉപന്യാസ രചന- സ്‌കൂള്‍ കലോത്സവം, കോവിഡ് കാലം നമ്മെ പഠിപ്പിക്കുന്നത്, ഇന്ത്യ; നാനാത്വവും ഏകത്വവും, അഭയാര്‍ത്ഥികളും വര്‍ത്തമാന കാലവും.

കൂടുതല്‍ വിവരങ്ങള്‍ക്ക് 9447355195 എന്ന നമ്പരില്‍ ബന്ധപ്പെടണം.