തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഡയാലിസിസ് കെട്ടിടവും പ്രവേശന കവാടവും നാടിന് സമര്‍പ്പിച്ചഒരു കോടിയോളം രൂപ ചെലവഴിച്ച് നിര്‍മിച്ച തിരൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ ഡയാലിസിസ് സെന്ററിനുള്ള പുതിയ കെട്ടിടവും പ്രവേശന കവാടവും പ്രസിഡന്റ് സി.പി. റംല ഉദ്ഘാടനം ചെയ്തു.

ഏറെ ഡയാലിസിസ് രോഗികളുള്ള തീരദേശ മേഖലയില്‍ ഡയാലിസിസിനുള്ള സൗകര്യം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ബ്ലോക്ക് പഞ്ചായത്ത് ഗ്രാമ പഞ്ചായത്തുകളുമായി സഹകരിച്ചാണ് കെട്ടിട നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തീകരിച്ചത്.