പൊറന്നാട്ടുകര ശ്രീരാമകൃഷ്ണ ഗുരുകുല വിദ്യമന്ദിര്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ് ടു സ്‌കൗട്ട്‌സ് യൂണിറ്റിലെ വിദ്യാര്‍ഥികളുടെ കൂട്ടായ്മയില്‍ നിര്‍മ്മിച്ചത് 25 ലിറ്റര്‍ സാനിറ്റൈസര്‍. സ്‌കൗഡ് യൂണിറ്റിലെ 16 വിദ്യാര്‍ഥികള്‍ ചേര്‍ന്ന് നിര്‍മ്മിച്ച സാനിറ്റൈസര്‍ സ്‌കൗഡ് മാസ്റ്റര്‍ ബിന്ദു മേനോനും വിദ്യാര്‍ഥികളും ചേര്‍ന്ന് കലക്ട്രേറ്റിലെത്തി ജില്ലാ കലക്ടര്‍ എസ് ഷാനവാസിന് കൈമാറി.