തൃശ്ശൂർ:  ജല ജീവൻ മിഷൻ കുടിവെള്ള പദ്ധതിക്ക് കൊടകരയിൽ തുടക്കം. പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി ആർ പ്രസാദൻ ഉദ്ഘാടനം നിർവഹിച്ചു. 3.40 കോടി രൂപ ചെലവിൽ 1976 കുടിവെള്ള കണക്ഷനുകൾ നൽകും. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ 75% പഞ്ചായത്തിന്റെ 15% ഉപഭോക്താക്കളുടെ 10% എന്നിങ്ങനെയാണ് പദ്ധതി വിഹിതം.

പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ കെ എസ് സുധ, പഞ്ചായത്ത്‌ അംഗങ്ങളായ ഇ എൻ പാപ്പച്ചൻ, മിനി ദാസൻ, ഓവർ സിയർ സി എൻ ലിഷ, എ ഇ വാസുദേവൻ കെ കെ തുടങ്ങിയവർ പങ്കെടുത്തു.