ആലപ്പുഴ : കേരള പോലീസ് രൂപീകരണദിനാഘോഷ ഉദ്ഘാടനവും വിശിഷ്ട സേവനത്തിനുള്ള പോലീസ് മെഡലുകളും മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു . സമാനതകളില്ലാത്ത വളർച്ചയും സാങ്കേതിക വിദ്യയുടെ ഉപയോഗവും സാമൂഹിക ഉത്തരവാദിത്തത്തോടെ പെരുമാറാൻ സാധിക്കുന്നതിലും കേരള പോലീസ് വളരെ മുന്നിലാണ് .ഇന്ത്യയിലെ മറ്റു സംസ്ഥാനത്തിന് മികച്ച മാതൃകയാണ് കേരളയുടെ സേന .ഇന്ത്യയിൽ പോലീസിന്റെ അന്വേഷണ മികവിനെ മറി കടക്കാൻ വേറെ ഒരു ഏജൻസിക്കും സാധിച്ചിട്ടില്ല എന്നും ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു . കോവിഡ് 19 പ്രതിരോധത്തിൽ മികച്ച സേവനമാണ് പോലീസ് സേന ചെയ്തത് .കോവിഡിന്റെ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കാൻ പോലീസ് സേനയ്ക്ക് സാധിച്ചു .നാലര വർഷത്തിൽ അടിസ്ഥാനപരമായ പല മാറ്റങ്ങളും സർക്കാർ കൊണ്ട് വന്നിട്ടുണ്ട് .ഈ കാലയളവിൽ നിരവധി ചെറുപ്പക്കാരാണ് സേനയുടെ ഭാഗമായതെന്നും മന്ത്രി കൂട്ടിച്ചേർത്തു .കേരള പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ചടങ്ങിൽ സ്വാഗതം പറഞ്ഞു .പോലീസിന്റെ ആവശ്യങ്ങൾക്കായി രൂപകല്പന ചെയ്ത വീഡിയോ കോൺഫറൻസ് പ്രവർത്തനവും സൈബർ പോലീസ് സ്റ്റേഷൻ ഉദ്ഘാടനവും മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിച്ചു .ഇനി മുതൽ കേരളത്തിലെ എല്ലാ പോലീസ് സ്റ്റേഷനലിലെയും ഇ എസ് എച്ച്ഓമാരുമായും സ്പെഷ്യൽ പോലീസ് യൂണിറ്റ് ഉദ്യോഗസ്ഥരുമായും സംസ്ഥാന പോലീസ് മേധാവിക്ക് നേരിട്ട് വീഡിയോ കോൺഫറൻസിലൂടെ സംസാരിക്കാം .
2019, 2020 വര്‍ഷങ്ങളിലെ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാഷ്ട്രപതി പ്രഖ്യാപിച്ച പോലീസ് മെഡലുകൾ, കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മികച്ച കുറ്റാന്വേഷണത്തിനുളള അവാര്‍ഡുകളും സ്പെഷ്യല്‍ ഓപ്പറേഷന്‍ മെഡലുകളും മന്ത്രി വിതരണം ചെയ്തു .ആലപ്പുഴ ജില്ലാ ട്രെയിനിങ് സെന്ററിൽ വെച്ച് നടന്ന ചടങ്ങിൽ ജില്ലാ പോലീസ് മേധാവി പി എസ് സാബു ജില്ലയിലെ വിശിഷ്ട സേവനത്തിനുള്ള പോലീസ് മെഡലുകൾ വിതരണം ചെയ്തു .ജില്ലയിൽ 16 പോലീസ് സേന അംഗങ്ങൾക്കാണ് മെഡലുകൾ നൽകിയത് .