ബീച്ച് ഗെയിംസിന്റെ ഭാഗമായി നടന്ന വ്യാപരോത്സവം മെഗാ നറുക്കെടുപ്പിലെ വിജയികളെ തിരഞ്ഞെടുത്തു. കലക്ട്രേറ്റില്‍ നടന്ന ചടങ്ങില്‍ എം മുകേഷ് എം എല്‍ എ ഒന്നാം സ്ഥാന ജേതാവിനെ തിരഞ്ഞെടുത്ത് നറുക്കെടുപ്പ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ് രാധമണി, ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനക്കാരെ തിരഞ്ഞെടുത്തു. 25 പവന് ഒന്നാം സമ്മാനമായി നല്കുമ്പോള് രണ്ടാം സ്ഥാനത്തിന് 10 പവനും മൂന്നാം സ്ഥാനത്തിന് അഞ്ച് പവനുമാണ് നല്‍കുന്നത്. ഏഴ് പേര്‍ക്ക് അര പവന് വീതം പ്രോത്സാഹന സമ്മാനവുമുണ്ട്. നറുക്കെടുപ്പിലെ വിജയികള്‍ നവംബര്‍ 20 ന് വൈകിട്ട് അഞ്ചിനകം കൂപ്പണ്‍, തിരിച്ചറിയല്‍ രേഖകള്‍ എന്നിവ ജില്ലാ പഞ്ചായത്ത് ഓഫീസില്‍ ഹാജരാക്കണമെന്ന് ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ പ്രസാദ് അറിയിച്ചു.
വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് എസ് ദേവരാജന്‍, വൈസ് പ്രസിഡന്റുമാരായ ഡോ കെ രാമഭദ്രന്, എന്‍ രാജീവ്, ജനറല്‍ സെക്രട്ടറിമാരായ ആര് ചന്ദ്രശേഖരന്, ജി ഗോപകുമാര്‍, ജില്ലാ ട്രഷറര്‍ കബീര്‍, ഹോട്ടല്‍ ആന്റ് റെസ്റ്റോറന്റ് അസോസിയേഷന് ജില്ലാ പ്രസിഡന്റ് ടി എസ് ബാഹുലേയന്, ക്വയിലോണ്‍ മര്‍ച്ചന്റ് അസോസിയേഷന് ജനറല്‍ സെക്രട്ടറി എ കെ ജോഹര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
സമ്മാനാര്‍ഹമായ കൂപ്പണുകളുടെ വിവരങ്ങള്‍ ചുവടെ
ഒന്നാം സമ്മാനം – 05973, രണ്ടാം സമ്മാനം – 47872, മൂന്നാം സമ്മാനം – 20960, പ്രോത്സാഹന സമ്മാനം- 73700, 71867, 63887, 27536, 73136, 35983, 62998.
