ഓഖി ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ചുലക്ഷം രൂപ വീതം ധനസഹായം നല്‍കാന്‍ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ കരാര്‍ എടുത്ത അദാനി പോര്‍ട്‌സ് ആന്റ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍ തീരുമാനിച്ചു. കമ്പനി സി.ഇ.ഒ കരണ്‍ അദാനി ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചര്‍ച്ചയിലാണ് ഈ തീരുമാനം. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ രണ്ടു ലക്ഷം രൂപ ഉള്‍പ്പെടെ 22 ലക്ഷം രൂപ സംസ്ഥാന സര്‍ക്കാര്‍ സഹായമായി അനുവദിച്ചിട്ടുണ്ട്. ഈ തുകയ്ക്ക് പുറമെയാണ് തുറമുഖ കമ്പനിയുടെ സഹായം.
