കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത പദ്ധതിയായ സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ 2017ല്‍ അക്ഷയകേന്ദ്രങ്ങള്‍ വഴി അപേക്ഷിച്ചവര്‍ക്കുള്ള സ്മാര്‍ട്ട് കാര്‍ഡ് ഫോട്ടോ എടുക്കല്‍ കുമാരമംഗലം, ഇടവെട്ടി പഞ്ചായത്തുകളില്‍ ഏപ്രില്‍ 12, 13, 14 തീയതികളില്‍ പഞ്ചായത്തു ഹാളിലും തൊടുപുഴ മുന്‍സിപ്പാലിറ്റിയില്‍ ഏപ്രില്‍ 20 വരെയും നടത്തും. 2018 മാര്‍ച്ച് 31 വരെ കാലാവധിയുണ്ടായിരുന്ന സ്മാര്‍ട്ട് കാര്‍ഡ് ഇതുവരെ പുതുക്കാത്തവര്‍ക്കും 2017ല്‍ കാലാവധി കഴിഞ്ഞ സ്മാര്‍ട്ട് കാര്‍ഡ് പുതുക്കുവാന്‍ സാധിക്കാത്തവര്‍ക്കും ഇപ്പോള്‍ പുതുക്കാം.
അക്ഷയകേന്ദ്രങ്ങള്‍ വഴി അപേക്ഷിച്ചവര്‍ക്ക് അവിടെനിന്നും ലഭിച്ച രജിസ്‌ട്രേഷന്‍ സ്ലിപ്, റേഷന്‍കാര്‍ഡ്, സ്മാര്‍ട്ട് കാര്‍ഡില്‍ ഉള്‍പ്പെടേണ്ടവര്‍ എല്ലാവരും ഫോട്ടോ എടുക്കല്‍ കേന്ദ്രത്തില്‍ എത്തണം. സ്മാര്‍ട്ട് കാര്‍ഡ് പുതുക്കേണ്ടവര്‍ സ്മാര്‍ട്ട് കാര്‍ഡില്‍ പേരുള്ള ഒരാള്‍ റേഷന്‍ കാര്‍ഡുമായി പുതുക്കല്‍ കേന്ദ്രത്തില്‍ എത്തിയാല്‍ മതിയാകും വിവരങ്ങള്‍ക്ക് 9072035707.