തൃശ്ശൂര്‍: തദ്ദേശ തിരഞ്ഞെടുപ്പിൽ കോവിഡ്-19 രോഗബാധിതരായവർക്കും ക്വറൻ്റീനിൽ കഴിയുന്നവർക്കുമായി അനുവദിക്കുന്ന പ്രത്യേക തപാൽ ബാലറ്റിനോടൊപ്പം സമ്മതിദായകൻ സമർപ്പിക്കേണ്ട ഫോറം 16ലെ സത്യപ്രസ്താവന സാക്ഷ്യപ്പെടുത്താനുള്ള ചുമതല ഹെൽത്ത് ഇൻസ്പെക്ടർമാർക്കും ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാർക്കും.

ജില്ലയിലെ ആരോഗ്യ വകുപ്പിലെയും തദ്ദേശസ്വയംഭരണ വകുപ്പിലെയും എല്ലാ ഹെൽത്ത് ഇൻസ്പെക്ടർമാർക്കും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർക്കുമാണ് ഇതിന്റെ ചുമതലയും അധികാരവും നൽകിയിരിക്കുന്നത്. അവരവരുടെ അധികാരാതിർത്തിക്കുള്ളിൽ താമസിക്കുന്ന പ്രത്യേക തപാൽ വോട്ട് വഴി സമ്മതിദാനാവകാശം വിനിയോഗിക്കാൻ അർഹതയുള്ള എല്ലാവർക്കും ഫോറം 16ലുള്ള സത്യപ്രസ്താവന യാതൊരു തടസ്സവുമില്ലാതെ യഥാസമയം സാക്ഷ്യപ്പെടുത്തി ലഭിച്ചിട്ടുണ്ടെന്ന് ഹെൽത്ത് ഇൻസ്‌പെക്ടർമാരും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരും ഉറപ്പാക്കേണ്ടതാണെന്ന് വരണാധികാരി കൂടിയായ ജില്ലാ കലക്ടർ എസ് ഷാനവാസ് അറിയിച്ചു.