വയനാട്:കോവിഡ് പശ്ചാത്തലത്തില്‍ പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് പോളിംഗ് സാമഗ്രികള്‍ വിതരണം ചെയ്യുന്നതിന് സമയ ക്രമീകരണം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഉത്തരവായി. ഡിസംബര്‍ 9 ന് ബ്ലോക്ക്തലങ്ങളില്‍ നടക്കുന്ന പോളിംഗ് സാമഗ്രികളുടെ വിതരണം ഇപ്രകാരമാണ്.
രാവിലെ 9 മുതല്‍ 10 വരെ – പഞ്ചായത്തുകളിലെ 1 മുതല്‍ 5 വരെയുളള വാര്‍ഡുകള്‍, നഗരസഭകളിലെ 1 മുതല്‍ 6 വരെയുളള ഡിവിഷനുകള്‍.
10 മണി മുതല്‍ 11 വരെ – പഞ്ചായത്തുകളിലെ 6 മുതല്‍ 10 വരെയുളള വാര്‍ഡുകള്‍, നഗരസഭകളിലെ 7 മുതല്‍ 12 വരെയുളള ഡിവിഷനുകള്‍.
11 മണി മുതല്‍ 12 വരെ – പഞ്ചായത്തുകളിലെ 11 മുതല്‍ 15 വരെയുളള വാര്‍ഡുകള്‍, നഗരസഭകളിലെ 13 മുതല്‍ 18 വരെയുളള ഡിവിഷനുകള്‍,
ഉച്ചയ്ക്ക് 12 മുതല്‍ 1 മണി വരെ – പഞ്ചായത്തുകളിലെ 16 മുതല്‍ 25 വരെയുളള വാര്‍ഡുകള്‍, നഗരസഭകളിലെ 19 മുതല്‍ 24 വരെയുളള ഡിവിഷനുകള്‍.
1 മണി മുതല്‍ 2 വരെ –
നഗരസഭകളിലെ 25 മുതല്‍ 30 വരെയുളള ഡിവിഷനുകള്‍
2 മണി മുതല്‍ 3 വരെ –
നഗരസഭകളിലെ 31 മുതല്‍ 36 വരെയുളള ഡിവിഷനുകള്‍
പോളിംഗ് ഡ്യൂട്ടി ലഭിച്ച ഉദ്യോഗസ്ഥര്‍ അവര്‍ക്ക് ലഭിച്ച വാര്‍ഡ്/ബൂത്ത് നമ്പര്‍ പരിശോധിച്ച് നിശ്ചയിച്ച സമയപ്രകാരം മാത്രം എത്തണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. പ്രിസൈഡിംഗ് ഓഫീസർ, ഫസ്റ്റ് പോളിംഗ് ഓഫീസര്‍ എന്നിവര്‍ ആദ്യ 8 മിനിറ്റില്‍ പ്രവേശിക്കേണ്ടതും അടുത്ത 5 മിനിട്ടില്‍ ബാക്കി ഉള്ളവരുടെ ഹാജര്‍ എടുക്കേണ്ടതുമാണ്.