എറണാകുളം: കൊച്ചി കോർപറേഷൻ ഡിവിഷനുകളിലെ തിരഞ്ഞെടുപ്പിനുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം ഡിസംബർ 9 ന് മഹാരാജാസ് സെൻ്റിനറി ഓഡിറ്റോറിയത്തിൽ നടക്കും. ഒന്നു മുതൽ 15 വരെയുള്ള ഡിവിഷനുകളുടെയും 26 മുതൽ 40 വരെയുള്ള ഡിവിഷനുകളുടെയും 51 മുതൽ 65 വരെയുള്ള ഡിവിഷനുകളുടെയും പോളിംഗ് സാമഗ്രികളുടെ വിതരണം രാവിലെ 8 നു നടക്കും. 16 മുതൽ 25 വരെയുള്ള ഡിവിഷനുകളുടെയും 41 മുതൽ 50 വരെ യുള്ള ഡിവിഷനുകളുടെയും 66 മുതൽ 74 വരെയുള്ള ഡിവിഷനുകളുടെയും പോളിംഗ് സാമഗ്രികളുടെ വിതരണം ഉച്ചക്ക് 12നും ആരംഭിക്കും.
