തിരുവനന്തപുരം:    പെരുങ്കടവിള ബ്ലോക്കിൽ വോട്ടിങ് ശതമാനം 60.51 ശതമാനമായി. ജില്ലയിലെ ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയിരിക്കന്നതും ഇവിടെയാണ്.

ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ മിക്ക ഗ്രാമ പഞ്ചായത്തുകളിലും കനത്ത പോളിങ്ങാണ് രേഖപ്പെടുത്തുന്നത്. വെള്ളറട – 59.59, കുന്നത്തുകാൽ – 61.19, കൊല്ലയിൽ – 61.23, പെരുങ്കടവിള – 65.28, ആര്യങ്കോട് – 59.77, ഒറ്റശേഖരമംഗലം – 59.85, കള്ളിക്കാട് – 62.02, അമ്പൂരി – 57.03 എന്നിങ്ങനെയാണ് ബ്ലോക്ക് പരിധിയിലെ ഗ്രാമ പഞ്ചായത്തുകളിലെ വോട്ടിങ് ശതമാനം.