തിരുവനന്തപുരത്ത് ഇന്ന് (11 ഡിസംബര്‍ 2020) 277 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 392 പേര് രോഗമുക്തരായി. നിലവില്‍ 3,455 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയില്‍ കഴിയുന്നത്.
ജില്ലയില്‍ അഞ്ചുപേരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. പൂജപ്പുര സ്വദേശി കെ.സി. നായര്‍ (86), നെടുമങ്ങാട് സ്വദേശി അനാ ക്ലീറ്റസ് (62), പേയാട് സ്വദേശിനി ഭാര്‍ഗവി (88), ബാലരാമപുരം സ്വദേശി ഫ്രാന്‍സിസ് (60), മണക്കാട് സ്വദേശി ഗോപകുമാര്‍ (65) എന്നിവരുടെ മരണമാണു കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചത്.
ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 183 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതില്‍ 7 പേര് ആരോഗ്യപ്രവര്‍ത്തകരാണ്.
രോഗലക്ഷണങ്ങളെത്തുടര്‍ന്നു ജില്ലയില്‍ 1,680 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇവരടക്കം ആകെ 29,146 പേര് വീടുകളിലും 116 പേര് സ്ഥാപനങ്ങളിലും ക്വാറന്റൈനില്‍ കഴിയുന്നുണ്ട്. ഇന്നലെവരെ നിരീക്ഷണത്തിലുണ്ടായിരുന്ന 2,538 പേര് രോഗലക്ഷണങ്ങളില്ലാതെ നിരീക്ഷണകാലം പൂര്‍ത്തിയാക്കി.