തിരുവനന്തപുരം കോര്‍പ്പറേഷനിലേക്കുള്ള മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പ് ഡിസംബര്‍ 28ന്. രാവിലെ 11 മണിക്ക് മേയര്‍ തെരഞ്ഞെടുപ്പും ഉച്ചതിരിഞ്ഞ് രണ്ടുമണിക്ക് ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പും നടക്കും. ഡിസംബര്‍ 30ന് രാവിലെ 11 മണിക്കാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ്. വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഉച്ചതിരിഞ്ഞ് രണ്ടിനും നടക്കും.
